shopersnest
മരുഭൂമികള്‍ ഉണ്ടാകുന്നത്
മരുഭൂമികള്‍ ഉണ്ടാകുന്നത്
Couldn't load pickup availability
മരുഭൂമിയുടെ നടുവിലൊരു പട്ടണത്തില് പഴയ കോട്ടയ്ക്കകത്ത്, തടവുപുള്ളികളെയും കോണ്ട്രാക്ടിലെടുത്ത നാടന് മനുഷ്യരെയുംകൊണ്ട് പണിചെയ്യിപ്പിച്ച് ഉണ്ടാക്കുന്ന ഒരു സുരക്ഷാപദ്ധതിയില് ലേബര് ഓഫീസറായിവരുന്ന കുന്ദന്റെ കഥയാണ് ഇത്. കുറച്ച് തടവുകാരെയോ കുറെ നിസ്സഹായരായ ഗ്രാമീണരെയോ മാത്രമല്ല, അതിന്റെ ജനതയെ മുഴുവനുമാണ് ആധുനിക സ്റ്റേറ്റ് എന്ന അധികാരയന്ത്രം അതിന്റെ ക്രൂരമായ ലക്ഷ്യങ്ങള്ക്കുവേണ്ടി ഉപയോഗിക്കുന്ന തെന്ന് വിചിത്രമായ അനുഭവങ്ങളിലൂടെ അയാള് മനസ്സിലാക്കുന്നു. മനുഷ്യരെയും മനുഷ്യനെയും ഘടിപ്പിക്കുന്ന ഈര്പ്പം നശിപ്പിക്കപ്പെടുമ്പോള്, മണലിന്റെ കിരുകിരുപ്പുപോലുള്ള അധികാരത്തിന്റെ സ്വരം എല്ലാ മൃദുലശബ്ദങ്ങളെയും കൊല്ലുമ്പോള്, നിഷ്ഠുരമായ സര്ക്കാര് നിഹായരു ഒറ്റപ്പെട്ടവരുമായ അതിന്റെ ജനതയെ മണല്ക്കാറ്റുപോലെ വേട്ടയാടുമ്പോള്, സമൂഹത്തിലേക്കും മനുഷ്യമനസ്സിലേക്കുമുള്ള മരുഭൂമിയുടെ വളര്ച്ച മുഴു വനുമാകുന്നു.
Share
